Connect with us

Culture

ഐ. പി.എല്‍ ലേലം ഒന്നാംദിനം: ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍, വിശദമായ വിവരങ്ങള്‍

Published

on

ഐ.പി. എല്‍ താരലേലം ഒന്നാം ദിനം പിന്നിടുമ്പോള്‍ തങ്ങള്‍ക്കുവേണ്ട കളിക്കാരെ ടീമിലെത്തിച്ച് വരുന്ന സീസണില്‍ കരുത്തു കാണിക്കാന്‍ ഒരുങ്ങുകയാണ് ഓരോ ടീമും. സൂപ്പര്‍ താരങ്ങളെല്ലാം വമ്പന്‍ വിലയ്ക്കാണ് ചൂടപ്പം പോലെ വിറ്റുപോയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ് മാന്‍ ക്രിസ് ഗെയിലും ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും സ്വന്തമാക്കാന്‍ ആരും രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമായി. ഐ.പി.എല്‍ തുടക്കം മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ച ആര്‍. അശ്വിനേയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച ഹര്‍ജനേയും ഇരു ക്ലബുകളും കൈവിട്ടതും ആരാധകരെ ഞെട്ടിച്ചു. ഹര്‍ഭജനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയപ്പോള്‍ 7.6 കോടിക്ക് അശ്വിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

മലയാളി താരം സഞ്ജു സാംസണാണ് ആദ്യദിനത്തിലെ മറ്റൊരു ഹൈലെറ്റ്. എട്ടു കോടി നല്‍കി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുകയായിരുന്നു. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ലഭിക്കുന്ന ഏറ്റവും വലിയ വിലയെന്ന റെക്കോര്‍ഡാണിത്. ഇംഗ്ലണ്ടിന്റെ ഔള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് താരലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരം. 12.5 കോടി നല്‍കി അദ്ദേഹത്തേയും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് സ്വന്തമാക്കിയത്.

ഒരു ടീമിന് ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം. കളിക്കാരെ വാങ്ങുന്നതിനായി പരമാവധി ചിലവിടാനാവുന്ന തുക 80 കോടി രൂപയാണ്. ഈ 80 കോടിയല്‍ താരങ്ങളെ നിലനിര്‍ത്താന്‍ ചെലവഴിച്ച തുക കഴിച്ച് ബാക്കിയാണ് ലേലത്തിന് വിനിയോഗിക്കാനാവുക. ഒന്നാം ദിനം ലേലം പിന്നിടുമ്പോള്‍ ഓരോ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങല്‍ ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഫാഫ് ഡുപ്ലേസി – 1.6 കോടി
ഹര്‍ഭജന്‍ സിങ് 2 കോടി
ഡ്വെയിന്‍ ബ്രാവോ – 6.4 കോടി
ഷെയ്ന്‍ വാട്‌സന്‍ – 4 കോടി
കേദാര്‍ ജാദവ് – 7.8 കോടി
അമ്പാട്ടി റായിഡു – 2.2 കോടി
ഇമ്രാന്‍ താഹിര്‍ 1 കോടി
കരണ്‍ ശര്‍മ – 5 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ

 

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

 

ലേലത്തില്‍ വാങ്ങിയവര്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 9 കോടി
ഗൗതം ഗംഭീര്‍ – 2.8 കോടി
ജേസണ്‍ റോയി – 1.5 കോടി
കോളിന്‍ മണ്‍റോ – 1.9 കോടി
മുഹമ്മദ് ഷാമി – 3 കോടി
കഗീസോ റബാഡ – 4.2 കോടി
അമിത് മിശ്ര 4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ക്രിസ് മോറിസ്, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലേലത്തില്‍ വാങ്ങിയവര്‍

യുവരാജ് സിങ് – 2 കോടി
ആര്‍.അശ്വിന്‍ 7.6 കോടി
കരുണ്‍ നായര്‍ – 5.6 കോടി
ലോകേഷ് രാഹുല്‍ – 11 കോടി
ഡേവിഡ് മില്ലര്‍ – 3 കോടി
ആരോണ്‍ ഫിഞ്ച് – 6.2 കോടി
മാര്‍ക്കസ് സ്‌റ്റോയ്‌നിസ് – 6.2 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

അക്ഷര്‍ പട്ടേല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ലേലത്തില്‍ വാങ്ങിയവര്‍

മിച്ചല്‍ സ്റ്റാര്‍ക്ക് – 9.4 കോടി
ക്രിസ് ലിന്‍ – 9.6 കോടി ദിനേഷ് കാര്‍ത്തിക് – 7.4 കോടി
റോബിന്‍ ഉത്തപ്പ – 6.4 കോടി
പിയൂഷ് ചാവ്‌ല 4.2 കോടി
കുല്‍ദീപ് യാദവ് – 5.8 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

സുനില്‍ നാരായണന്‍, ആന്ദ്രെ റസല്‍

മുംബൈ ഇന്ത്യന്‍സ്

.ലേലത്തില്‍ വാങ്ങിയവര്‍

കിറോണ്‍ പൊള്ളാര്‍ഡ് – 5.4 കോടി
മുസ്താഫിസുര്‍ റഹ്മാന്‍ – 2.2 കോടി
പാറ്റ് കുമ്മിന്‍സ് – 5.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര

രാജസ്ഥാന്‍ റോയല്‍സ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബെന്‍ സ്‌റ്റോക്‌സ് – 12.5 കോടി
അജിങ്ക്യ രഹാനെ – 4 കോടി
സ്റ്റ്യുവാര്‍ട്ട് ബിന്നി – 50 ലക്ഷം
സഞ്ജു സാംസണ്‍ – എട്ടു കോടി
ജോസ് ബട്‌ലര്‍ – 4.4 കോടി

നിലനിര്‍ത്തിയ താരങ്ങള്‍: സ്റ്റീവ് സ്മിത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

 

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ബ്രണ്ടന്‍ മക്കല്ലം – 3.6 കോടി
ക്രിസ് വോക്‌സ് – 7.4 കോടി
കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം – 2.2 കോടി
മൊയീന്‍ അലി – 1.7 കോടി
ക്വിന്റണ്‍ ഡികോക്ക് – 2.8 കോടി
ഉമേഷ് യാദവ് 4.2 കോടി
യുസ്‌വേന്ദ്ര ചാഹല്‍ – 6 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

വിരാട് കോഹ്‌ലി,  എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍

 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ലേലത്തില്‍ വിളിച്ചെടുത്തവര്‍

ശിഖര്‍ ധവാന്‍ – 5.2 കോടി
ഷാക്കിബ് അല്‍ ഹസന്‍ – 2 കോടി
കെയ്ന്‍ വില്യംസന്‍ – 3 കോടി
മനീഷ് പാണ്ഡെ – 11 കോടി
കാര്‍ലോസ് ബ്രാത്‌വയ്റ്റ് 2 കോടി
യൂസഫ് പത്താന്‍ – 1.9 കോടി
വൃദ്ധിമാന്‍ സാഹ – 5 കോടി
റാഷിദ് ഖാന്‍ – 9 കോടി

നിലനിര്‍ത്തിയ താരങ്ങള്‍:

ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍

580 താരങ്ങളെയാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 361 ഇന്ത്യന്‍ കളിക്കാരാണ്.
ഇംഗ്ലണ്ട് (26) ഓസ്‌ട്രേലിയ (58) ന്യൂസിലന്‍ഡ് (30) ദ.ആഫ്രിക്ക (57) തുടങ്ങി വിദേശ രാജ്യങ്ങളിലെ താരങ്ങളും ലേലത്തില്‍ അണി നിരക്കുന്നുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.