Video Stories
ഹരിത രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ്
റിയാസ് ഗസ്സാലി, ബംഗ്ലൂരു
അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക മുസ്‌ലിം രാഷ്ട്രീയത്തിന് വലിയ സാധ്യതകളുള്ള ഭൂമിയാണ്. കര്‍ണ്ണാടകയുടെ കുഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ പോയ്മറഞ്ഞൊരു മുസ്‌ലിം നാഗരികതയുടെ പ്രോജ്ജ്വലിക്കുന്ന എല്ലാ ചുവരെഴുത്തുകളും കാണാന്‍ സാധിക്കും. നിരവധി സൂഫീ ദര്‍ഗകളും മുസ്‌ലിം കേന്ദ്രീകൃത പിന്നാക്ക പ്രദേശങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രകടമായ ചിഹ്നങ്ങളും ദര്‍ശിക്കാനാകും. കര്‍ണ്ണാടക ഡെക്കാന്‍ പീഠഭൂമിയുടെ ഹൃദയമാണ്. ഉത്തരേന്ത്യയിലെ ഉശിരുള്ള മുസ്‌ലിം സംസ്‌കാരത്തിന്റെ ഉജ്ജ്വല നാളുകള്‍ പോലെത്തന്നെ സൗത്തിന്ത്യയിലും സമാനമായൊരു സംസ്‌കാരവും പൈതൃകവും നിലനിന്നത് ഡെക്കാനിലായിരുന്നു. സൗത്തിന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. മുസ്‌ലിം ജനസംഖ്യാവര്‍ധനവിലും ശ്രദ്ധേയമായ സ്ഥാനമാണ് കര്‍ണ്ണാടകക്കുള്ളത്. 1996 ല്‍ 9.6 ശതമാനമായിരുന്നു മുസ്‌ലിംകളെങ്കില്‍ 2011 ആകുമ്പോഴേക്കും 12.3 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ടിപ്പു സുല്‍ത്താന്റെ വീര പടയോട്ടങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കന്നട ഭൂമി. ടിപ്പുവിന്റെ കാലം മുതല്‍ വിവിധ കാരണങ്ങളാല്‍ മലബാറുമായി ബന്ധപ്പെട്ടുകിടന്നിരുന്നു കന്നട ദേശങ്ങള്‍. മലബാറിന്റെ സൂഫീ പാരമ്പര്യത്തില്‍ അഭിമാന തിലകമായിരുന്ന സയ്യിദ് ജിഫ്രിയെ കോഴിക്കോട് കുറ്റിച്ചിറയിലെ വസതിയില്‍ ടിപ്പുസുല്‍ത്താന്‍ പരിവാരങ്ങള്‍ സമേതം കാണാന്‍ വന്നതും ജിഫ്രി തങ്ങള്‍ അവരെയും കൂടുയുള്ളവരേയും വലിയ ആതിഥ്യത്തോടെ സ്വീകരിച്ചതും ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നു. ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ ഷാ ബാബക്കായിരുന്നു പണ്ഡിത തറവാട്ടിലെ കുലപതി മഖ്ദൂം തങ്ങള്‍ തന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന വിഖ്യാത ഗ്രന്ഥം സമര്‍പ്പണം ചെയ്തത്.
ഹരിത രാഷ്ട്രീയത്തിന് കേരളത്തോളം തന്നെ സാധ്യതകളുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക. അഞ്ച് എം.എല്‍.എമാരെങ്കിലും ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനംകൊണ്ട് അസംബ്ലിയിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കും. കൊടക്, മംഗലാപുരം, ബാംഗ്ലൂര്‍ തുടങ്ങിയ മുസ്‌ലിം കേന്ദ്രീകൃത പ്രദേശങ്ങളിലെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്ന ഫലം ദക്ഷിണേന്ത്യയില്‍ മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് കരുത്താകുമെന്നതില്‍ സംശയമില്ല. കേരത്തില്‍ മാതൃകാപരമായ രഷ്ട്രീയം നടത്തിവരുന്ന മുസ്‌ലിം ലീഗിന്റെ ആശ്രിതത്തിലേക്ക് മാറാന്‍ ഇവിടുത്തെ ജനങ്ങളും ശക്തമായി ആഗ്രഹിക്കുന്നുണ്ടെന്നതാണ് വാസ്തവം.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കര്‍ണ്ണാടകയിലെ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്. സാമൂഹികവും സാമ്പത്തികവുമായ വ്യവഹാരങ്ങളില്‍ കാര്യപ്രാപ്തിയോടെ ഇടപെടാന്‍ ശേഷിയുള്ളൊരു സാമുദായിക ഐക്കണുകള്‍ ഇപ്പോഴും കര്‍ണ്ണാടകയില്‍ ഉയര്‍ന്നുവന്നിട്ടില്ല. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മൗലിക തലങ്ങളിലേക്കും സമുദായം വേണ്ടത്ര ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടില്ല. മുസ്‌ലിംകളുടെ രക്ഷാകര്‍തൃത്വം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുന്ന നേതൃത്വത്തിന്റെ അഭാവമാണ് കേരളേതര സംസ്ഥാനങ്ങളെ പോലെ കന്നടയിലെയും പ്രധാന വെല്ലുവിളി. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി വളരെ അടുത്ത കാലം വരെ മുസ്‌ലിം പ്രതാപത്തിന്റെ എല്ലാ ഉജ്ജ്വല ചിഹ്നങ്ങളും ഇവിടെ നിലനിന്നിരുന്നു എന്നതാണ് വസ്തുത. 1799 വരേക്കുമുള്ള ടിപ്പു സുല്‍ത്താന്റെ പടയോട്ടങ്ങള്‍ പകര്‍ന്ന ഊര്‍ജ്ജപ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല. അതേസമയം ആ പ്രചോദിത ചരിത്രസംഭവങ്ങളുടെ തുടരൊഴുക്കിനെ തങ്ങള്‍ക്കനുകൂലമാം വിധം മാറ്റാന്‍ ശ്രമിക്കുകയാണ് തീവ്രവാദ സംഘടനകള്‍. കേരളത്തില്‍ നടക്കുന്ന സമ്മേളനങ്ങളിലേക്ക് പോലും ഏറ്റവും കൂടുതല്‍ അണികളെ എത്തിക്കുന്നത് കര്‍ണ്ണാടകയില്‍ നിന്നാണ്. രാഷ്ട്രീയാവബോധമുള്ള കേരളത്തിലെ ജനത അവരെ തൂത്തെറിഞ്ഞപ്പോള്‍ കഴിഞ്ഞ ബംഗ്ലൂരു മുന്‍സിപ്പാലിറ്റി തെരെഞ്ഞടുപ്പില്‍ ഒരു കൗണ്‍സിലറെ വിജയിപ്പിച്ചെടുക്കാനും അവര്‍ക്ക് സാധിച്ചു. അഥവാ ഇത്തരം വിപല്‍ ശക്തികള്‍ അപകടകരമാംവിധം മറച്ചുവെച്ചിരിക്കുന്ന അജണ്ടകള്‍ മറനീക്കി പുറത്തുകൊണ്ടുവരികയും അതിനെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിരോധം തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ കേരളത്തിന്‌പോലും ഭീഷണിയാകുന്ന തരത്തില്‍ അവര്‍ വളര്‍ന്നേക്കാവുന്ന സാഹചര്യത്തെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. ഹരിത രാഷ്ട്രീയം ചുവടുറപ്പിക്കേണ്ട ഇടങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിട്ടുകൊടുത്താലുള്ള അപകടങ്ങള്‍ അചിന്തനീയമാണ്.
ബംഗ്ലൂരു പോലെ കര്‍ണ്ണാടകയിലെ പ്രധാന നഗരങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും തൊഴില്‍, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായുള്ള വരവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ അഞ്ചു ലക്ഷത്തിലേറെ മലയാളികള്‍ ബംഗ്ലൂരു നഗരത്തില്‍ മാത്രം കഴിയുന്നുണ്ട്. അതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ സ്ഥിരം താമസക്കാരും വോട്ടവകാശം ഉള്ളവരുമാണ്. ചില മണ്ഡലങ്ങളിലൊക്കെ മലയാളികള്‍ നിര്‍ണ്ണായക ശക്തിയാണ് എന്നര്‍ത്ഥം. കെ.എം.സി.സി, കേരള സമാജം പോലെയുള്ള സംഘടനകളാണ് മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് മുന്നിട്ടറങ്ങാറ്. ബംഗ്ലൂരുവിലെ രാഷ്്ട്രീയക്കാര്‍ക്കു പോലും അതുകൊണ്ടു തന്നെ കെ.എം.സി.സി നേതാക്കളെയും പ്രവര്‍ത്തകരെയും ഏറെ മതിപ്പോടെയാണ് നോക്കികാണുന്നത്.
കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനും വോട്ട് ബാങ്ക് നിലനിര്‍ത്താനും വലിയ തന്ത്രങ്ങള്‍ പയറ്റുന്നയാളാണ്. മുസ്‌ലിം പ്രീണനം അജണ്ടയായി പ്രയോഗിക്കുന്നതില്‍ സിദ്ധരാമയ്യക്ക് പ്രത്യേക മിടുക്കുണ്ട്. ഭക്ഷണ വിതരണവും വസ്ത്ര വിതരണവുമൊക്കെ നടത്തി വോട്ടാകര്‍ഷിക്കുന്ന പഴഞ്ചന്‍ രീതികളാണ് രാഷ്ട്രീയക്കാര്‍ പ്രയോഗിക്കുന്നത്. അത്തരം രീതികളില്‍ ട്രാപ്പാവുന്ന അണികളുമാണ് കര്‍ണ്ണാടകയുടെ വലിയ ദൗര്‍ബല്യം. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വത്തിനായി ഇവിടുത്തെ ന്യൂനപക്ഷം ദാഹിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ തന്നെ വലിയ ശാക്തീകരണ പരിപാടികള്‍ക്ക് തുടക്കമിട്ടിരിക്കുന്ന ഖാഇദേ മില്ലത്തിന്റെ ഹരിത രാഷ്ട്രീയത്തിന് ഇനി കന്നട ഭൂമിയും അന്യമല്ല.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ