Culture
തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍
ഇയാസ് മുഹമ്മദ്
തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരള നിയമസഭയില്‍ ആദ്യമായി ഒരു ബി.ജെ.പി അംഗം എത്തിയ നേമം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലക്ക് തിരുവനന്തപുരത്തിന് മേല്‍ വലിയ അവകാശ വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നതും. എന്നാല്‍ കണക്കുകളുടെ പിന്‍ബലമൊന്നും ഈ അതിരുകടന്ന അവകാശവാദത്തിനില്ല. കഴിഞ്ഞ തവണ വിജയത്തിന് തൊട്ടടുത്തെത്തിയ വോട്ടു നില മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ 2014ല്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് രാഷ്ട്രീയ സ്ഥിതി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
The atmosphere in the coastal area of Puthiyathura-Pulluvila was electric, and abuzz with chants for a great victory, as our paryadanam moved through the heart of the fishing community in Kovalam. As one elderly lady told me: “your success is ours”! pic.twitter.com/8koEb6nmrL
— Shashi Tharoor (@ShashiTharoor) April 12, 2019
രാഷ്ട്രീയവിവാദങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും തീവ്രതയോടെ തന്നെ തിരുവനന്തപുരത്ത് പ്രതിഫലിക്കും. കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുകൂലമായ നിരവധി ഘടകങ്ങളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഈ ഘടകങ്ങള്‍ പ്രതികൂലമായി മാറിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വൈകാരികമായ തിരയിളക്കം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന വ്യാമോഹം തിരുവനന്തപുരത്ത് നടക്കില്ലെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് കണക്കുകള്‍ ശരിവെക്കുന്നതും ഇതാണ്.
രാഷ്ട്രീയം മാത്രമല്ല, ഭരണത്തിന്റെ നേട്ടവും കോട്ടവും വോട്ടുനിലയെ സ്വാധീനിക്കുന്നതാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചരിത്രം. ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടം നടത്തുന്നതാണ് പതിവ് രീതി. ബി.ജെ.പിക്ക് വിനയാകുന്നതും തലസ്ഥാന മണ്ഡലത്തിന്റെ ഈ രീതി തന്നെ. തിരുവനന്തപുരത്ത് ഇക്കുറി ത്രികോണ മത്സരമാണെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇടതു, വലതു മുന്നണികള്‍ തമ്മില്‍ തന്നെ. കഴിഞ്ഞ രണ്ട് തവണ നേടിയ വിജയം ആവര്‍ത്തിച്ച് ഹാട്രിക് എന്നതാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ലക്ഷ്യം. പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ കഴിഞ്ഞ തവണ ഏറെ പഴികേട്ട സി.ദിവാകരനും സി.പി.ഐയും കഴിഞ്ഞ തവണ നേരിടേണ്ടി വന്ന വലിയ പരാജയത്തില്‍ നിന്നുള്ള മുക്തിയാണ് തേടുന്നത്. സംസ്ഥാന ഭരണത്തിനെതിരായി ജനവികാരവും സംസ്ഥാനത്ത് വീശിയടിക്കുന്ന രാഹുല്‍ തരംഗവും വലിയ തോതില്‍ സ്വാധീനിക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ വിജയം ഇടതുമുന്നണിക്ക് ബാലികേറാ മലയാണ്.
No EC bar on campaigning outside places of worship so I have been greeting voters on the street as they come out of temples, churches & mosques. (Last Friday outside Karamana Mosque). pic.twitter.com/a32y4KgHL7
— Shashi Tharoor (@ShashiTharoor) April 12, 2019
ഹാട്രിക് എന്ന തരൂരിന്റെ ലക്ഷ്യത്തിന് ഒരു മുന്‍ഗാമിയുണ്ട്-എ.ചാള്‍സ്. 1984, 89, 91 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചാള്‍സ് പാര്‍ലമെന്റിലെത്തി. എന്നാല്‍ നാലാം തവണ ചാള്‍സിന് ചുവടിടറി. സി.പി.ഐ ആശാനായ കെ.വി. സുരേന്ദ്രനാഥിനെ പോരിനിറക്കി മണ്ഡലം തിരിച്ചു പിടിച്ചു. 1998 ല്‍ വിജയം വീണ്ടും യു.ഡി.എഫിനൊപ്പമായി. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ വി.എസ് ശിവകുമാര്‍ പാര്‍ലമെന്റിലെത്തി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ വിജയം ആവര്‍ത്തിച്ചു. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.ഐ ആവനാഴിയിലെ ബ്രഹ്മാസ്ത്രത്തെ തന്നെ പുറത്തെടുത്തു. അങ്ങനെ പി.കെ.വിയിലൂടെ 2004ല്‍ സി.പി.ഐ വിജയിച്ചു. 2005 ലും വിജയം സി.പിഐക്ക് ഒപ്പം നിന്നു- പന്ന്യന്‍ രവീന്ദ്രനിലൂടെ. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് ക്ലച്ച് പിടിക്കാന്‍ സി.പി.ഐക്ക് സാധിച്ചില്ല. സി.പി.ഐക്കായി പി. രാമചന്ദ്രന്‍ നായര്‍ പോരിനിറങ്ങിയ 2009-ല്‍ ശശി തരൂരിന്റെ വിജയം 99,998 വോട്ടുകള്‍ക്കായിരുന്നു. ഒരു ലക്ഷത്തിന് രണ്ട് വോട്ടുകളുടെ മാത്രം കുറവ്. 2014ല്‍ കടുത്ത ത്രികോണ മത്സരത്തില്‍ ഭൂരിപക്ഷം പക്ഷേ കുറഞ്ഞു. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ ഇടതുമുന്നണി നേരിട്ട പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇനിയും അവര്‍ക്കായില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെക്കാള്‍ 36,000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു സി.പി.ഐയുടെ പരാജയം. ഇടതുമുന്നണിയുടെ 2019ലെ പോരാട്ടം ശ്രദ്ധേയമാകുന്നതും ഈ കണക്കുകള്‍ വെച്ചുതന്നെ.
Yesterday was a weekday, but as our election caravan chugged along Kazhakoottam, the city’s workforce, especially from Technopark, embraced us with great warmth and fervour. Bonus: two amazing hats made by @INCKerala supporters from the area! pic.twitter.com/WtV5F2G3KO
— Shashi Tharoor (@ShashiTharoor) April 11, 2019
ഡോ.ശശി തരൂരിനെ സംബന്ധിച്ച് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പത്ത് വര്‍ഷമായി മണ്ഡലത്തിലുടനീളമുള്ള ബന്ധം തന്നെ. യു.പി.എ അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കില്‍ മന്ത്രി സ്ഥാനം കാത്തിരിക്കുന്നുവെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. എന്നാല്‍ ഇടതുമുന്നണിയുടെ നുണ പ്രചരണങ്ങളും എന്‍.ഡി.എയുടെ വ്യാജ പ്രചരണങ്ങളും അതിജയിക്കാന്‍ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ തന്നെ യു.ഡി.എഫിന് പുറത്തെടുക്കേണ്ടി വരും.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ