Connect with us

Video Stories

കുല്‍ദീപം

Published

on

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, കുല്‍ദീപ് യാദവിന് ഹാട്രിക്,
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം
കൊല്‍ക്കത്ത: സ്വിംഗ് ചെയ്ത് മുളിപ്പറന്ന പുതിയ പന്ത്….ബാറ്റ്‌സ്മാനെ കബളിപ്പിക്കുന്ന സീം…. ഞെട്ടിപ്പിക്കുന്ന ബൗണ്‍സറുകള്‍… ഗ്ലൂഗ്ലികളും കട്ടറുകളും- സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഇന്ത്യന്‍ സീമര്‍മാരെയും സ്പിന്നര്‍മാരെയും ഈഡന്‍ഗാര്‍ഡന്‍സും കാലാവസ്ഥയും വഴിവിട്ട് പിന്തുണച്ചപ്പോള്‍ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് പരാജയം. ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് സ്വന്തമാക്കുന്ന മൂന്നാമത് ബൗളറായി മാറിയ കുല്‍ദീപ് യാദവ് അരങ്ങ് തകര്‍ത്ത ദിനത്തില്‍ കൃത്യം 50 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഒരിക്കല്‍ കൂടി നായകന്‍ വിരാത് കോലി അരങ്ങ് തകര്‍ത്ത ബാറ്റിംഗില്‍ ഇന്ത്യ നേടിയത് 252 റണ്‍സ്. സ്റ്റോയിന്‍സ് (62), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (59) എന്നിവര്‍ പൊരുതിയിട്ടും ഭുവനേശ്വറും കുല്‍ദിപും ചാഹലും തിമിര്‍ത്താടിയ ദിനത്തില്‍ 202 ല്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു. പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0 ത്തിന്റെ വ്യക്തമായ ലീഡ് നേടി. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും.
രാത്രിയിലെ ഈഡന്‍ ബാറ്റിംഗ് എന്നും തലവേദനയാണെന്ന സത്യം തിരിച്ചറിയുന്നതില്‍ ക്യാപ്റ്റന്‍ കോലി വിജയിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഭുവനേശ്വറും ജസ്പ്രീത് ബുംറയുമായി തുടങ്ങിയ പുതിയ പന്ത് ആക്രമണത്തില്‍ പലപ്പോഴും ഓസീസ് ഓപ്പണര്‍മാര്‍ ഞെട്ടി. വേഗതയിലായിരുന്നു ബുംറ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചതെങ്കില്‍ സ്വിംഗിലായിരുന്നു ഭുവനേശ്വറിന്റെ മികവ്. അപകടകാരിയായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടണ്‍ കാര്‍ട്ട് റൈറ്റിനെയും കുമാര്‍ പുറത്താക്കി. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ട്രാവിസ് ഹെഡും തമ്മിലുള്ള സഖ്യം പൊരുതി നോക്കി. ചാഹല്‍ വന്നപ്പോള്‍ ഇവര്‍ക്കും പതറി. ഹെഡിനെ പുറത്താക്കി ചാഹല്‍ ടീമിനെ മല്‍സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പിന്നീടായിരുന്നു കുല്‍ദിപിന്റെ മാസ്മരിക പ്രകടനവും ഓസീസ് തകര്‍ച്ചയും.
ഈഡന്‍ ഗാര്‍ഡന്‍സിലെ ഈര്‍പ്പമുള്ള പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ രോഹിത് ശര്‍മയെ (7) അഞ്ചാം ഓവറില്‍ നഷ്ടമായ ശേഷം അജിങ്ക്യ രഹാനയും (55) വിരാട് കോഹ്്‌ലിയും (92) ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യം സ്‌കോര്‍ 121 വരെ മുന്നോട്ടു നയിച്ചു. 64 പന്ത് നേരിട്ട് ഏഴ് ബൗണ്ടറി നേടിയ രഹാനെ 24-ാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു. നാലാം നമ്പറിലിറങ്ങിയ മനീഷ് പാണ്ഡെയെ (3) ആഗര്‍ പുറത്താക്കിയപ്പോള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോഹ്്‌ലി കൗള്‍ട്ടര്‍നൈലിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 107 പന്ത് നേരിട്ട കോഹ്്‌ലി എട്ട് ബൗണ്ടറി നേടി.കേദാര്‍ ജാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20), ‘ുവനേശ്വര്‍ കുമാര്‍ (20) എന്നിവരുടെ ‘േദപ്പെട്ട പ്രകടനമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ജസ്പ്രിത് ബുംറ (10) പുറത്താകാതെ നിന്നു.
മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കൗള്‍ട്ടര്‍നീലും കെയ്ന്‍ റിച്ചാര്‍ഡ്‌സണുമാണ് ഓസീ ബൗളിങില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഹാട്രിക് കുല്‍ദീപ്

കൊല്‍ക്കത്ത: 1987 ലെ ലോകകപ്പില്‍ ചേതന്‍ ശര്‍മ്മയുടെ ഹാട്രിക്…. 1991 ല്‍ സാക്ഷാല്‍ കപില്‍പാജിയുടെ ഹാട്രിക്…. അതിന് ശേഷം പരിമിത ഓവര്‍ മല്‍സരത്തില്‍ ഇന്ത്യയുടെ ഹാട്രിക് നേട്ടം ദേശീയ ടീമിലെ പുത്തന്‍ താരം കുല്‍ദീപ് യാദവ്. ഇന്നലെ ഈഡനിലെ രാത്രിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഓസീസ്പ്പടയെ ഞെട്ടിക്കുകയായിരുന്നു 26 കാരന്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓരോവറില്‍ രണ്ട് സിക്‌സറുകള്‍ നേടിയ ഘട്ടത്തില്‍ കുല്‍ദീപിനെ ആക്രമണത്തില്‍ നിന്ന് വിരാത് കോലി പിന്‍വലിച്ചിരുന്നു. മുപ്പത്തിമൂന്നാം ഓവറിലാണ് പിന്നെ അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. മാത്യു വെയ്ഡാണ് ഹാട്രിക്കിലെ ആദ്യ ഇര. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ ഞെട്ടിക്കുന്ന ധോണിയുടെ ശക്തി. ആസ്റ്റണ്‍ ആഗറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി രണ്ടാം വിക്കറ്റ്. പാറ്റ് കുമ്മിന്‍സിനെ കുരുക്കിയ ഹാട്രിക് പന്തായിരുന്നു സൂപ്പര്‍.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.