main stories
പെന്റഗണില്‍ കൂട്ട അഴിച്ചുപണി; യുഎസില്‍ ട്രംപിന്റെ അട്ടിമറി ശ്രമം?
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്
വാഷിങ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷവും അധികാരമൊഴിയാന്‍ തയ്യാറാകാത്ത ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളില്‍ ആശങ്കയോടെ ലോകം. അധികാരത്തില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുമെന്ന സൂചനകള്‍ നല്‍കി പെന്റഗണിലെ ഉന്നത നേതൃത്വങ്ങളില്‍ ട്രംപ് മാറ്റങ്ങള്‍ വരുത്തി.
വൈറ്റ്ഹൗസിലെ അധികാരക്കൈമാറ്റം സുഗമമായി നടക്കില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തോല്‍വിക്ക് പിന്നാലെ ആദ്യം പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് ട്രംപ് മാറ്റിയത്. ഇഷ്ടക്കാരനായ ക്രിസ്റ്റഫര്‍ സി മില്ലര്‍ ആണ് പുതിയ പ്രതിരോധ സെക്രട്ടറി. പെന്റഗണിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് തസ്തികകളില്‍ മൂന്ന് ഇഷ്ടക്കാരെയാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്.
എസ്പറിന്റെ കൂടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജെന്‍ സ്റ്റീവാര്‍ഡിനെ മാറ്റി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലിനെ നിയമിച്ചു. നയ രൂപീകരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായി ആന്റണി ടാറ്റയെ ആണ് നിയമിച്ചിരിക്കുന്നത്. ഇസ്ര കോഹന്‍ വാട്‌നികിനെ ഇന്റലിജന്‍സ് അണ്ടര്‍ സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ട്. മുന്‍ മറൈന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
റിപ്പബ്ലിക്കന്‍ അനുകൂല ചാനലായ ഫോക്‌സ് ന്യൂസിന്റെ മുന്‍ കമന്റേറ്ററും ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ടയാളുമാണ് ആന്റണി ടാറ്റ. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തീവ്രവാദിയെന്ന് വിളിച്ചും ടാറ്റ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അണ്ടര്‍സെക്രട്ടറിയായിരുന്ന മുന്‍ നേവി വൈസ് അഡ്മിറല്‍ ജോസര്‍ കെര്‍ക്കാനയേയും തെറിപ്പിച്ചിട്ടുണ്ട്.
അധികാരത്തില്‍ തുടരാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ട്രംപ് ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. രണ്ടാം ട്രംപ് ഭരണത്തിനു വേണ്ട സുഗമമായ കൈമാറ്റം ഉണ്ടാകും എന്നാണ് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നത്.
അതിനിടെ, സുഗമമായ അധികാരക്കൈമാറ്റത്തിനായി നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ അഞ്ഞൂറംഗ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ചോളം ഇന്ത്യന്‍ അമേരിക്കക്കാരുണ്ട്.
main stories
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ