Video Stories
വായനയും ചിന്തയും വിശ്വാസിയുടെ മുഖമുദ്ര
പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യ ചിന്തയുടെ അത്ഭുതാവഹമായ പ്രവര്‍ത്തന ഫലങ്ങളാണല്ലോ ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതിക സൗകര്യങ്ങളും കണ്ടുപിടുത്തങ്ങളും എല്ലാം തന്നെ. സ്രഷ്ടാവ് കനിഞ്ഞേകിയ ബുദ്ധി എന്ന വിശിഷ്ട ശക്തിയുടെ കഴിവുകള്‍ വിസ്മയജന്യങ്ങളാണ്. പലപ്പോഴും ഒരു കണ്ടുപിടുത്തം ഒരൊറ്റ മനുഷ്യന്റെ ബുദ്ധിയില്‍ രൂപംകൊണ്ടായിരിക്കും. കാലം മുന്നോട്ട് നീങ്ങുംതോറും മനുഷ്യചിന്തയും വളരുകയാണ്. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് ഇവ്വിധം സംവിധാനിച്ച ദൈവം ഇതിലെ ഏറ്റവും ശ്രേഷ്ഠ ജീവിയായ മനുഷ്യനോട് ഇതിലെ വസ്തുക്കള്‍ ഓരോന്നിനെപ്പറ്റിയും ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. ചിന്തിക്കുക, ബുദ്ധി കൊടുക്കുക എന്നീ ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന പദങ്ങള്‍ എത്രയാണ് ഖുര്‍ആനിലുള്ളത്. ബുദ്ധിമാന്മാര്‍ ആകാശ ലോകങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ച് ദൈവമേ, നീ ഇത് വെറുതെ സൃഷ്ടിച്ചതല്ല; നീ എത്ര പരിശുദ്ധന്‍ എന്ന് വിസ്മയത്തോടെ പറയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഭൂമി, പര്‍വ്വതങ്ങള്‍, ജലം, ജലാശയങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍, തോട്ടങ്ങള്‍, പഴങ്ങള്‍, രാവ്, പകല്‍ തുടങ്ങിയവയെപ്പറ്റി ചിന്തിക്കാനും അവയില്‍ ദൈവത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. സമുദ്രങ്ങളെ ജല വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യപ്പെടുത്തിയതും കടലില്‍ മുത്ത്, പവിഴം തുടങ്ങി ആഭരണത്തിനായുള്ള രത്‌നങ്ങള്‍ നിക്ഷേപിച്ചതും ദൈവത്തിന്റെ അനുഗ്രഹമായി എടുത്തുകാണിക്കുന്നു. വ്യത്യസ്ത ജീവികളെയും പറവകളെയും മൃഗങ്ങളെയുംപറ്റി ഖുര്‍ആന്‍ വിവരിക്കുന്നു. ‘അവര്‍ക്ക് ഒട്ടകത്തെ നോക്കിക്കൂടേ- അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടു’- ഖുര്‍ആന്‍ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു. മനുഷ്യ ശരീരത്തിലെ അത്ഭുതങ്ങള്‍ ഓരോന്നും വൈദ്യശാസ്ത്രം അഥവാ ശരീരശാസ്ത്രം പുറത്ത്‌കൊണ്ടുവരുന്നു. ഒരുപക്ഷേ വൈദ്യശാസ്ത്രമായിരിക്കും ഇന്ന് അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വിധേയമാകുന്നതുമായ ശാസ്ത്രരേഖ.
അപ്പോള്‍ ചിന്തയാണ് മനുഷ്യ പുരോഗതിയുടെ അടിസ്ഥാനം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചിന്ത ഒരു ബാധ്യതാനിര്‍വഹണവും പുണ്യകര്‍മ്മവുമാണ്. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തി ഈ ഭൗതിക ജീവിതത്തെ കൂടുതല്‍ സൗഭാഗ്യപൂര്‍ണമാക്കുക, മരണാനന്തരമുള്ള ശാശ്വത ജീവിതത്തില്‍ സമ്പൂര്‍ണ വിജയം കരസ്ഥമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് സാധ്യമാക്കാനുള്ള മാര്‍ഗത്തെപ്പറ്റിയാണ് വിശ്വാസി ചിന്തിക്കേണ്ടത്. പൂര്‍വകാല പണ്ഡിതന്മാര്‍ ചിന്തക്ക് എന്തൊരു പ്രാധാന്യമാണ് നല്‍കിയിരുന്നത്. അബൂദര്‍റുല്‍ ശിഫാരിയുടെ ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മം എന്താണെന്ന ചോദ്യത്തിന് ഭാര്യ നല്‍കിയ മറുപടി ‘ചിന്തിക്കുക’ എന്നതാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നതിനേക്കാള്‍ ശ്രേഷ്ഠം ഒരു നാഴികനേരം ചിന്തയില്‍ മുഴുകുന്നതാണെന്ന് അദ്ദേഹം പറഞ്ഞതായി ഒരു റിപ്പോര്‍ട്ടുണ്ട്. ദീര്‍ഘനേരം ഏകാന്തതയില്‍ കഴിയുമ്പോഴാണ് ചിന്ത പുറത്ത്‌വരിക എന്ന് നബിയുടെ പൗത്രന്‍ ഹസന്‍ പറഞ്ഞതായി ഗ്രന്ഥങ്ങളിലുണ്ട്. ദൈവത്തിന്റെ അനുഗ്രഹങ്ങളെപ്പറ്റിയുള്ള ചിന്തയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധനയെന്ന് ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രസ്താവിച്ചിട്ടുണ്ട്. ‘നിങ്ങള്‍ ചിന്തിച്ച് ഗവേഷണം നടത്തുക’- ഇമാം ശാഫിഈ ഉപദേശിക്കുന്നു. ‘നന്മയുടെയും ചിന്തയുടെയും അടിസ്ഥാനം ചിന്തയാണ്’- ഇബ്‌നുല്‍ ഖയ്യിം പറയുന്നു. എന്നാല്‍ ഒരു വിശ്വാസി ഒരിക്കലും പരലോകത്തെ വിസ്മരിച്ചുകൊണ്ട് ചിന്തിക്കുകയില്ല. തന്റെ ഉള്ളില്‍ ദുഷിച്ച ചിന്തകള്‍ കടന്നുകൂടുന്നതിനെ സൂക്ഷിക്കുകയും ചെയ്യും. ചിന്ത എപ്പോഴും സ്രഷ്ടാവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഉപകരിക്കുംവിധമായിരിക്കണം. അല്ലെങ്കില്‍ വഴിതെറ്റാന്‍ സാധ്യതയുണ്ട്. പ്രകൃതി വസ്തുക്കളെപ്പറ്റി പഠന ഗവേഷണം നടത്തുമ്പോള്‍ അവ, ഇത്രയും അത്ഭുതകരമാംവിധം സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടി മാഹാത്മ്യത്തെപ്പറ്റി ബോധം ജനിപ്പിക്കുംവിധമായിരിക്കണം. ഈ ബോധമില്ലെങ്കില്‍ പല ചിന്തകന്മാര്‍ക്കും സംഭവിച്ച പോലെ ദൈവമില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേരുക. ദൈവത്തെ ഈ പ്രകൃതി വസ്തുക്കളില്‍ എത്ര പരിശോധിച്ചാലും, ലബോറട്ടറിയില്‍ തിരിച്ചും മറിച്ചും നോക്കിയാലും കണ്ടെത്തുക സാധ്യമല്ലല്ലോ.
വായനയാണ് മനുഷ്യ ചിന്തയെ ഉണര്‍ത്തി കര്‍മോന്മുഖമാക്കുന്നത്. ‘വായിക്കുക’ എന്ന കല്‍പനയോടെയാണ് ദൈവിക ഗ്രന്ഥമായ ഖുര്‍ആന്റെ ആരംഭം തന്നെ. ഖുര്‍ആന്റെ ചിന്തിക്കാനുള്ള ആഹ്വാനം ചെവിക്കൊണ്ട് പഠന ഗവേഷണം നടത്തി ലോകത്തിന് വിജ്ഞാന, ശാസ്ത്ര രംഗങ്ങളില്‍ കനത്ത സംഭാവനകള്‍ നല്‍കിയ ധാരാളം പണ്ഡിതന്മാരുണ്ട്. വൈദ്യശാസ്ത്രത്തിലെ സര്‍വകാല ഗുരു ഇബ്‌നുസിനാ, അരിസ്റ്റോട്ടിലിന്റെ വ്യാഖ്യാതാവും സ്വതന്ത്ര ചിന്തകനുമായ ഇബ്‌നുറുശ്ദ്, ആള്‍ജിബ്ര കണ്ടുപിടിച്ച അല്‍ഖുവാരിസ്മി, രസതന്ത്രവും വൈദ്യവും സമന്വയിപ്പിച്ച റാസി, സസ്യശാസ്ത്ര നിപുണനായ ഇബ്‌നുല്‍ ബൈതാര്‍, മെക്കാനിക്കില്‍ അടിസ്ഥാന നിയമങ്ങള്‍ ആവിഷ്‌കരിച്ച ഇബ്‌നുല്‍ഹാജ്, സമുദ്ര ശാസ്ത്രത്തിലെ നിപുണനായ ഇബ്‌നുമാജിദ്, സംസ്‌കൃതം പഠിച്ച് ഇന്ത്യയെ കണ്ടെത്തിയ അല്‍ബീറൂനി, ഗോള ശാസ്ത്രത്തില്‍ പ്രസിദ്ധനായ ബല്‍ഖീ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം: ഇവരെല്ലാം അവര്‍ നൈപുണ്യമാര്‍ജ്ജിച്ച വിഷയങ്ങളില്‍ നിലവില്‍ വ്യത്യസ്ത ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിച്ച് പഠിച്ചവരായിരുന്നു. ചിലര്‍ ആ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ട ഭാഷകള്‍തന്നെ അഭ്യസിച്ചാണ് ആ ഗ്രന്ഥങ്ങള്‍ പഠിച്ചത്. ഈ പണ്ഡിതന്മാര്‍ ഓരോ വിഷയത്തിലും പിന്നെ അറബിയില്‍ രചിച്ച ഗ്രന്ഥങ്ങളാണ് അടിസ്ഥാന മൂല്യങ്ങളായി ഗണിക്കപ്പെട്ടത്. ഈ ഗ്രന്ഥങ്ങള്‍ അറബിയില്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു.
എന്നാല്‍ ‘വായിക്കുക’ എന്ന ആദ്യ വാക്യത്തോടെ അവതരിച്ച വിശുദ്ധ വേദ ഗ്രന്ഥത്തിന്റെ അനുയായികളുടെ അവസ്ഥയെന്താണ്. ചിന്തയുടെയും കണ്ടുപിടുത്തങ്ങളുടെയും വിഷയത്തില്‍ പൂര്‍വികരുടെ പാരമ്പര്യം തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ന് ഭൗതിക വിജ്ഞാനം, ശാസ്ത്രം, ഗവേഷണം കണ്ടുപിടുത്തം തുടങ്ങിയ മേഖലകളില്‍ മുന്‍പന്തിയില്‍ വിരാജിക്കുന്ന പാശ്ചാത്യരാണ് വായനയിലും മുന്‍നിരയില്‍. അവര്‍ വര്‍ഷത്തില്‍ പന്തീരായിരം മിനുട്ട് വായിക്കുന്നുവെന്നാണ് യുനസ്‌കോയുടെ കണക്ക്. കൊല്ലത്തില്‍ എട്ട് പുസ്തകങ്ങളെങ്കിലും വായിക്കുന്നുണ്ട്. ‘പകലന്തി വരെ ജീവിതം തള്ളിനീക്കാന്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് എവിടെ വായിക്കാന്‍ സമയം’ എന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ പരമ ദരിദ്രരായ ജനം താമസിക്കുന്ന മൗറിത്താനയില്‍ അവര്‍ അറിവിലും സംസ്‌കാരത്തിലും പഠനത്തിലും വായനയിലും മുന്‍പന്തിയിലാണ്. എല്ലാവരും വായനക്കാരാണെന്ന് ‘അല്‍’വഅല്‍ ഇസ്‌ലാമി മാസികയിലെ ഒരു ലേഖനം അവകാശപ്പെടുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവത്തെയും പരലോകത്തെയും പറ്റിയുള്ള ചിന്തക്കാണ് പ്രാമുഖ്യം. അഥവാ ഈ അടിസ്ഥാന തത്വത്തില്‍ ഊന്നിയായിരിക്കണം. എല്ലാ ഭൗതിക, ശാസ്ത്ര ചിന്തകളും പഠനങ്ങളും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ