Culture
ഫാസിസം വീഴും നീതി ജയിക്കും
ശ്വേതാ ഭട്ട് / ലുഖ്മാന്‍ മമ്പാട്
മതത്തിന്റെ പേരില്‍ മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന്‍ ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില്‍ ഗുജറാത്തില്‍ നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില്‍ ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്‍ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില്‍ കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും നടത്താതെ ജയിലില്‍ തള്ളുക. നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് ഭരണകൂട ഭീകരതയുടെ പകക്ക് ഇരയായി ഇരുട്ടറയില്‍ തളക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ പലപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ കണ്ണു നിറഞ്ഞു; അകത്തു സങ്കടം മഴയായി പെയ്യുമ്പോഴും ധൈര്യം ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു പോരാളിയുടെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍.
? വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളുടെ പേരിലാണ് വേട്ടയാടല്‍
മൂന്നു പതിറ്റാണ്ടിലേറെ കൃത്യനിഷ്ഠയോടെ ആത്മാര്‍ത്ഥമായി രാജ്യത്തെ സേവിച്ച പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ പത്തു മാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ഒരു മുന്നറിയിപ്പു പോലും ഇല്ലാതെ പുലര്‍ച്ചെയാണ് മുപ്പതോളം പൊലീസുകാര്‍ വീട്ടിലെത്തിയത്. പത്തു മിനുട്ടുകൊണ്ട് റെഡിയാവാമെന്നും സഞ്ജീവ് അറിയിച്ചിട്ടും കിടപ്പറയില്‍ വരെ കടന്നു കയറി. ഒരു നോട്ടീസ് പോലുമില്ലാതെ ഉന്നത പൊലീസ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്താല്‍ സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പൊലീസ് സംഘത്തിന്റെ തലവനോട് ചോദിച്ചു. ഉടന്‍ പറഞ്ഞു വിടാമെന്ന് അറിയിച്ച് കൂട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിച്ച് ജയിലില്‍ തളച്ച് മറ്റൊരു കേസില്‍ ജീവപര്യപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായിരുന്നു അവരുടെ മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍. പുറംലോകം കാണിക്കാതെ വിചാരണ തടവുകാരനായി പാലംപൂര്‍ ജയിലില്‍ മാസങ്ങളോളം പാര്‍പ്പിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പിടിയിലായ ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥ പോലും നോക്കി നിന്നു. പ്രത്യേക കാരണമൊന്നും ഇല്ലാതെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോയി. ജഡ്ജിമാര്‍ ലീവിലാണെന്നൊക്കെയാണ് പലപ്പോഴും കാരണം പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിനിടെ ജഡ്ജി ഉറങ്ങിയ സംഭവം പോലും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന സത്യവാങ്മൂലം കോടിതിയില്‍ സമര്‍പ്പിച്ചതിന്റെ പക പോക്കുകയാണ്. ഭരണകൂടം കലാപത്തെ സഹായിച്ചതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്ന പൊലീസിന് സഞ്ജീവിന്റെ ഉറച്ച നിലപാടുകള്‍ വലിയ നാണക്കേടും ഭീഷണിയുമായതാണ് വേട്ടയാടലിന് കാരണം.
? എന്താണ് സഞ്ജീവിന് കേസുമായുളള ബന്ധം
- 28 വര്‍ഷം മുമ്പ് 1990ല്‍ അയോധ്യയിലെ കര്‍സേവയുടെ വിളംബരമായി എല്‍.കെ അദ്വാനി രത യാത്ര നടത്തിയപ്പോള്‍ ബിഹാറില്‍ അതു തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ഗുജറാത്തിലും കലാപമുണ്ടായി. ജാംനാനഗറില്‍ നടന്ന ഒരു അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാംനഗറില്‍ അഡീഷല്‍ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവിന് ജംജോദ് പൂറിന്റെ അധിക ചുമതലയാണുണ്ടായിരുന്നത്. മരിച്ചയാളെ കസ്റ്റഡയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തതില്‍ ഒരു പങ്കും അദ്ദേഹത്തിന് ഇല്ല. കസ്റ്റഡിയില്‍ നിന്ന് പറഞ്ഞു വിട്ട പതിനെട്ടാം ദിനം അദ്ദേഹം വൃക്ക രോഗം മൂലം മരിച്ചു. സഹോദരന്‍ അമൃത ലാല്‍ പൊലീസിന് എതിരെ പരാതി ഉന്നയിച്ചെങ്കിലും ഒരു തെളിവുകളൊന്നുമില്ലായിരുന്നു. ആസ്പത്രി രേഖകളിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ മര്‍ദ്ദനം നടന്നതായി പറയുന്നില്ല. പക്ഷെ, 11 സാക്ഷികളെ വിസ്തരിക്കുക പോലും ചെയ്യാതെ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു.
? ആരാണ് ഗൂഢാലോചനക്ക് പിന്നില്‍
- ഭരണകൂടം തന്നെ. പതിനഞ്ച് 20 വക്കീല്‍മാരാണ് കേസില്‍ സര്‍ക്കാറിനായി കോടതിയില്‍ ഹാജരായത്. സാക്ഷി വിസ്താരമോ വിചാരണയോ തെളിവോ ഒന്നും പരിശോധിച്ചില്ല. വിധിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. സഞ്ജീവ് ഭട്ടിനുണ്ടായ ഈ അനുഭവം രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദേ്യാഗസ്ഥരെയും വരുതിക്ക് നിര്‍ത്താനുള്ള നീക്കമായാണ് കാണുന്നത്. രാജ്യം അതീവ ഗുരുതരമായ വിഷയമായി ഇതിനെ കാണണം. സ്ത്രീ പീഡകരും അഴിമതിക്കാരുമെല്ലാം അധികാര കേന്ദ്രങ്ങളിലേക്ക് വാഴിക്കുമ്പോഴാണ് രാജ്യത്തിനായി മൂന്നു പതിറ്റാണ്ടോളം സേവനം ചെയ്ത വ്യക്തിയെ വേട്ടയാടുന്നത്.
? സഞ്ജീവിന്റെ പ്രകൃതമാണോ കുരുക്കായത്.
- അനീതിക്ക് എതിരെ പ്രതികരിക്കുന്ന സ്വഭാവകാരനാണ്. എല്ലാവരോടും അനുകമ്പയുള്ള വ്യക്തി. ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടി ശേഷം ഐ.പി.എസ് നേടിയത് നീതിക്കായി നിലയുറപ്പിക്കുമെന്ന തീരുമാനത്തിലാണ്. 33 വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്. സുഖത്തിവും ദുഃഖത്തിലും കൂടെയുണ്ടാവുമെന്നാണ് വാക്കു കൊടുത്തത്. ഇന്നേവരെ അദ്ദേഹം അനീതി ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ഗുജറാത്ത് കലാപ കാലത്ത് ഇഹ്‌സാന്‍ ജിഫ്രിയെ പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് ചുട്ടുകൊന്നത്. സംഭവ സ്ഥലത്തു നിന്ന് അന്നു രാത്രി വീട്ടിലെത്തി, പറഞ്ഞു. ഈ കാക്കിയെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന്. മോദിയും അമിത്ഷായും കലാപത്തിന് കോപ്പു കൂട്ടിയതിന്റെ തെളിവുകള്‍ കമ്മീഷനില്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എല്ലാവരെയും പോലെ മൗനമായിരിക്കാന്‍ അദ്ദേഹത്തിന് ആവില്ലായിരുന്നു.
? അതോടെ ജീവിതം താളംതെറ്റി
- അതാണ് ശരി. 2011ല്‍ പ്രത്യേകിച്ച് കാരണമില്ലാതെ സസ്‌പെന്റ് ചെയ്തു. 2015ല്‍ പിരിച്ചുവിട്ടു. പിന്നെ കേസ്സുകളുമായി നിശബ്ദമാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പതറിയതേ ഇല്ല. പക്ഷെ, ശിക്ഷാവിധി കേട്ടപ്പോള്‍ അദ്ദേഹം പതറിയോ എന്ന് സംശയം. എനിക്ക് വിശ്രമിക്കാനാവില്ല. മതേതര ജനാധിപത്യം സമൂഹം കൂടെയുണ്ട്. പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍. വിദ്യാഭ്യാസം ഉണ്ടെന്നതാണ് കേരളത്തിലുള്ളവരുടെ പിന്തുണക്കും സ്‌നേഹത്തിനും കാരണം. പത്തു മിനുട്ടില്‍ എന്നവണ്ണം കേരളത്തില്‍ നിന്ന് വിളി വരും. ”സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാജിയല്ലെ. കേരളത്തില്‍ നിന്നാണ്. ഞങ്ങള്‍ കേരത്തില്‍ നിന്നാണ്. കൂടെയുണ്ട്. പതറരുത്…”. വലിയ കരുത്താണ് ഇതു നല്‍കിയത്. മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കള്‍ അദ്ദേഹത്തെ വീട്ടില്‍ വന്നു തന്നെ പിന്തുണ അറിയിച്ചിരുന്നു. നിങ്ങളുടെ പിന്തുണയാണ് ശക്തി. നമ്മള്‍ നിയമത്തിന്റെ വഴിയില്‍ പൊരുതും. ഫാഷിസം വീഴും; നീതി ജയിക്കും. എനിക്കുറപ്പുണ്ട്, അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ അദ്ദേഹവും എന്റെ കൂടെ ഉണ്ടാവും.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ